July 04, 2014

വരകള്‍ 2


July 07, 2013

മണിക്കുട്ടി

“ഏട്ടാ, ഏട്ടാ, ഏട്ടോ, ഞാന്‍ നിന്‍റെ വാവച്ചിയല്ലെടാ” 
“സോപ്പിടണ്ട പെണ്ണെ നിന്‍റെ, കുറുമ്പിത്തിരി കൂടുന്നുണ്ട്” 
“ദാ അപ്പോളെക്കും പെണ്ണിന്‍റെ മോന്ത* അങ്ങ് മാറിയല്ലോ” 
“അമ്മേ അവക്കെന്നോടല്ലേ തല്ലു കൂടാന്‍ പറ്റൂ” 
“നീയാ ഇവളെ കൊഞ്ചിച്ചു ഇങ്ങനെയാക്കിയത്” 
“ഞാനിവളെയല്ലാതെ വേരെയാരെയാ കൊഞ്ചിക്കണ്ടേ, അല്ലേടീ?” 
അവള്‍ അവനോടു ചേര്‍ന്നു നിന്നു. 
“കൊഞ്ചിച്ചു കൊഞ്ചിച്ചു അവളിപ്പോ തലേ കേറിതുടങ്ങി” 
മണിക്കുട്ടി അവന്‍റെ തോളത്തു കൈയിട്ടു ചേര്‍ന്നു നിന്നു.അവന്‍ അവളുടെ കൈയില്‍ കൈ വച്ചു. 
“അമ്മക്ക് കുശുംമ്പാ” 
“പോടീ അവിടുന്ന്” 
------------------------------------------------------------------------------------------------------------ 

അവന്റെട കണ്ണുകള്‍ നിറഞ്ഞിരുന്നു, കണ്മുന്നില്‍ മണിക്കുട്ടിയുടെ ചിരിക്കുന്ന മുഖം. ഏട്ടാന്നു അവള്‍ എവിടുന്നോ വിളിക്കുന്ന പോലെ. അവന്‍ കട്ടിലില്‍ നിന്നു എഴുന്നേറ്റു. വാഷ്‌ബേസിനില്‍ മുഖം കഴുകി. ഫോണ്‍ ബെല്ലടിക്കുന്നു.മണിക്കുട്ടിയുടെ ചിരിക്കുന്ന മുഖം മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞു വന്നു. അവന്‍ കോളെടുത്തു.


“എടാ, കണ്ടോ നീ അവളെ?” അമ്മ കരയുകയാണെന്ന് തോന്നി. 
“കണ്ടമ്മേ, ഇവിടെയുണ്ട്” ഒരു വിധത്തില്‍ അവന്‍ പറഞ്ഞൊപ്പിച്ചു. 
“അവളോട്‌ വീട്ടിലേക്കു വരാന്‍ പറ, എനിക്കവളെ കാണണം” 
“അവളിപ്പോ നമ്മുടെ മണിക്കുട്ടിയല്ലമ്മേ, ഒരാഴ്ച കൊണ്ട് അവളോത്തിരി മാറി.” ഉള്ളിലെ വിഷമം വാക്കുകളില്‍ വരാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു. 
“എനിക്കൊന്നും കേക്കണ്ട, നീയവളെ കൂട്ടി വന്നാ മതി” അമ്മ കരഞ്ഞു പോയെക്കുമെന്ന് അവനു തോന്നി. 
“അമ്മ വെച്ചോ ഞാന്‍ പിന്നെ വിളിക്കാം” 
വിളിച്ചാല്‍ അവള്‍ വരില്ല, അവള്‍ക്കിന്ന് സ്വന്തം തീരുമാനങ്ങളുണ്ട്. ഏട്ടന്‍റെ മണിക്കുട്ടിയല്ല അവളിപ്പോ. മുന്‍പോക്കെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാനാവില്ലായിരുന്നു, എട്ടനായിരുന്നു അവള്‍ക്കെല്ലാം. ഇരുപതു വര്‍ഷം വളര്‍ത്തിയ അച്ഛനും അമ്മയും അവള്‍ക്കിന്ന് ആരുമല്ല. അവന്‍ ലോഡ്ജിനു പുറത്തിറങ്ങി, നടന്നു.
 തിരക്കേറിയ ആ നഗരത്തില്‍ ഞാന്‍ ആരുമാല്ലാതായി. എനിക്ക് നഷ്ടമായത് എന്റെക പകുതിയാണ്, എന്റെി കുഞ്ഞനിയത്തി, നല്ല സുഹൃത്ത്. ഇനിയവള്ക്ക്ം ഏട്ടന്‍ വേണ്ട, ആരെയും വേണ്ട.
അവന്‍ ബസില്‍ കയറി, നഗരത്തില്‍ നിന്നു അവനെയും വഹിച്ചു കൊണ്ട് ആ ബസ്‌ നീങ്ങി. ഇനിയൊരിക്കലും ഒരു തിരിച്ചു വരവില്ല, ഒന്നിനും. ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ അവന്റെു മനസ്സില്‍ അമ്മയോട് പറയേണ്ട കള്ളങ്ങള്‍ നിറയുകയായിരുന്നു, ഒപ്പം അവന്റെമ കണ്ണുകളും.
                                                                                                                                         സച്ചു

മഴത്തുള്ളികള്‍

മഴയായി ഭൂമിയിലേക്ക്‌ വീഴുന്ന 
ആയിരകണക്കിന് മഴത്തുള്ളികളില്‍ 
ചിലതു മാത്രമേ നമ്മുടെ കൈക്കുള്ളില്‍ പതിക്കുന്നുള്ളൂ, 
ആ മഴത്തുള്ളികളില്‍ പലതും പിന്നീട് നഷ്ടമാകും. 
ഒടുവില്‍ ബാക്കിയാകുന്നത് അത്രമേല്‍ പ്രിയപ്പെട്ടതാകും!...
                                                                                                                  -സച്ചു

July 02, 2013

വരകള്‍

ഡിജിറ്റല്‍ പെയിന്റിംഗ്
ഫോട്ടോഷോപ്പ്  പെയിന്റിംഗ്

ആന്‍


March 25, 2013

തിരുനക്കര പകല്‍പൂരത്തില്‍ നിന്ന്
ഗുരുവായൂര്‍ വലിയ കേശവന്‍

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍

പകല്‍പൂരത്തിനിടെ മട്ടന്നൂരിന്റെ ആല്‍ത്തറ മേളം കേള്‍ക്കുന്നവര്‍


ഇവന്മാര്‍ ആകാശത്തിലെന്തോ കണ്ടെത്തിറിസ്കി ഷോട്ട് ആണേ


March 19, 2013

തൊടിയിലെ ചെടികള്‍
March 18, 2013

തിരുനക്കര ഉത്സവം സ്പെഷ്യല്‍

"സിന്ദൂര പൊട്ടുംതൊട്ട്"

"കളിപ്പാട്ടമായ് കണ്മണീ..."
ചെറുപ്പത്തില്‍ എത്ര വാശി പിടിച്ചതാ

"സിന്ദൂരചെപ്പ്"

"എത്ര വള വാങ്ങിയതാ"
ഇപ്പൊ ഒന്ന് മൈന്‍ഡ് പോലും ചെയ്യുന്നില്ല...
വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച ഗാനമേള
ആ വിനയം... അച്ഛന്റെ മകന്‍ തന്നെ...